Tax Tips
വരുമാന നികുതി മാസം തോറും പിടിക്കാതെ മാര്‍ച്ച് മാസത്തില്‍ ഒന്നിച്ചടച്ചാല്‍ മതിയോ ? 2016-17 സാമ്പത്തീക വര്‍ഷം ഏപ്രില്‍ ഒന്നാം തീയ്യതി മുതല്‍ ആരംഭിക്കുകയാണല്ലോ. മാസപ്പടിയായി ശമ്പളം വാങ്ങുന്ന ഒരു സര്‍ക്കാര്‍ സര്‍വ്വീസ് ജീവനക്കാരന്‍ ഇനി അടുത്ത ഫെബ്രുവരിയിലാണോ വരുമാനനികുതി അടക്കേണ്ടത് അതോ മാസം തോറും അടക്കേണ്ടതുണ്ടോ? കൂടുതല്‍ ആലോചിക്കേണ്ടതില്ല, നികുതി അടക്കേണ്ടത് മാസം തോറും തന്നെ. സ്വാഭാവികമായും അപ്പോള്‍ ഉയര്‍ന്നു വരുന്ന ചോദ്യം അത് എങ്ങിനെ കണക്കാക്കും എന്നതായിരിക്കും. ഒരു ഉദാഹരണ സഹിതം വ്യക്തമാക്കാം. 40000 രൂപയാണ് ലോനപ്പന്‍ നായരുടെ 2016 ഏപ്രിലില്‍ വാങ്ങുന്ന മാസപ്പടി എന്ന് കരുതുക. അങ്ങിനെയെങ്കില്‍ അദ്ദേഹത്തിന്‍റെ ഈ വര്‍ഷത്തെ (12 മാസത്തെ) ശമ്പളം 480000 രൂപ ആയിരിക്കും. നായര്‍ക്ക് മറ്റു വരുമാനമൊന്നും ഇല്ല. നികുതി കുറക്കാനുള്ള നിക്ഷേപവും മറ്റുമായി ഒരു ലക്ഷത്തി അന്‍പതിനായിരം രൂപ ഉണ്ടെന്നു കരുതിയാല്‍ ടാകസബിള്‍ ഇന്‍കം എന്ന് പറയുന്ന തുക (480000-150000 = 330000). നിലവിലുള്ള നിരക്കനുസരിച്ച് ടിയാന്‍ ഒരു വര്‍ഷത്തേക്ക് 3090 രൂപ നികുതി നല്‍കേണ്ടി വരും. ഈ തുക അദ്ദേഹം നല്‍കേണ്ടത് ഒരിക്കലും അടുത്ത 12 മാസം കഴിഞ്ഞുള്ള ഫെബ്രുവരിയിലുള്ള ശമ്പള ബില്‍ എഴുതുംപോളല്ല എന്ന്‍ പ്രത്യേകം ഓര്‍ക്കുക. പിന്നെയെന്തുവേണം എന്നു ചോദിച്ചാല്‍ 3090 ന്‍റെ മാസ ഗഡുവായ 258 രൂപ ഉടനടിഎഴുതുന്ന ശമ്പളബില്ലില്‍ കാണിച്ചു ബാക്കി തുകയായ 40000- 258 = 39742 രൂപ മാത്രമേ വാങ്ങാന്‍ പാടുള്ളു. തുടര്‍ന്നു വരുന്ന മാസങ്ങളിലും ഇതുപോലെ നികുതി കുറക്കപ്പെട്ട ശമ്പളമാണ് ടിയാന്‍ വാങ്ങേണ്ടത്. ഇത് DDO യോട് വ്യക്തമാക്കാന്‍ വ്യക്തിപരമായി അയാള്‍ ബാധ്യസ്ഥനാണ് എന്നതിന് പുറമേ ഈ നികുതി തുക കുറച്ചേ അദ്ദേഹത്തിനു മാസപ്പടി നല്‍കാന്‍ പാടുള്ളൂ എന്നത് DDO യുടെ ഔദ്യോഗിക ഉത്തരവാദിത്വം കൂടിയാണ്. ശമ്പളം വര്‍ദ്ധിക്കുന്ന സാഹചര്യങ്ങളില്‍ ഈ കണക്കുകൂട്ടല്‍ പുനരാവിഷ്കരിക്കുവാനും പുതിയ പരിഷ്കരിച്ച നികുതി തുടര്‍ന്നുള്ള മാസങ്ങളില്‍ അടക്കുവാനും DDO ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും ഈ കണക്കുകൂട്ടലും, ശമ്പളത്തില്‍ നിന്നുള്ള TDS പിടുങ്ങലും നേരംകൊല്ലി പണിയാണെന്ന കാരണത്താല്‍ പല DDO മാരും ഗൗരവത്തില്‍ എടുക്കാറില്ല എന്നുകാണാം. പിഴയടക്കേണ്ടിവരുന്ന സാഹചര്യത്തില്‍ മാത്രം പുനര്‍ചിന്തനത്തിനു നില്‍ക്കാതെ വസ്തുതകളോട് പൊരുത്തപ്പെട്ടു “മാസപ്പടി ശമ്പളം വാങ്ങിയോ, എങ്കില്‍ മാസപ്പടി നികുതിയും നല്‍കുക” എന്ന സാമാന്യ നിയമം പാലിക്കുകയാണ് ബുദ്ധി !


 എല്ലാ സംഭാവനകള്‍ക്കും വരുമാനനികുതി ഇളവുണ്ടോ ?
സംഭാവന നല്‍കിയ തുകക്ക് വരുമാനനികുതി ഇളവുണ്ട്. പക്ഷെ ഈ കൂട്ടത്തില്‍ ബക്കറ്റ് പിരിവിലിട്ട തുട്ടും കാവടിക്ക് കൊടുത്ത രസീതിന്റെ ഫോട്ടോ കോപ്പിയുമായി വന്നിട്ടാകരുതെന്നു മാത്രം. അപ്പോള്‍ പിന്നെ എവിടെയാണ് ഇളവ് ?

National Defence Fund, Prime Minister's National Relief Fund എന്നിങ്ങനെ പോകുന്ന പല സംഭാവനകള്‍ക്കും 100% നികുതി ഇളവു ലഭിക്കും. അതായത് ഇത്തരം സംഭാവനതുക മുഴുവന്‍ വരുമാനത്തില്‍ നിന്നും കുറച്ചു കാണിക്കാന്‍ കഴിയും എന്നര്‍ത്ഥം. അതെ സമയം Jawaharlal Nehru Memorial Fund, Prime Minister's Drought Relief Fund എന്നിവ ഉള്‍പ്പെടുന്ന പല സംഭാവനകള്‍ക്കും 50% ഇളവേ ലഭിക്കൂ എന്നോര്‍ക്കണം. വകുപ്പ് 80 G പ്രകാരമാണ് ഇളവ് ലഭിക്കുക. ചില നിബന്ധനകള്‍ പാലിക്കപെടണമെന്നു നിര്‍ബന്ധമുണ്ട്.

 പ്രധാനപ്പെട്ടവ ചുവടെ:


 • ആദായ നികുതി വകുപ്പ് അംഗീകരിക്കപ്പെട്ട സ്ഥാപനങ്ങള്‍ക്കുള്ള സംഭാവനയായിരിക്കണം.
 • 10000 രൂപയ്ക്കു മേലെ നല്‍കുന്ന സംഭാവനകള്‍ പണമായി നല്‍കാന്‍ പാടില്ല.
 • സംഭാവന നല്കുന്നവന്റെ PAN, പൂര്‍ണ്ണമായ വിലാസം, സംഭാവന സ്വീകരിക്കുന്ന സ്ഥാപനത്തിന്റെ വിശദാംശങ്ങള്‍ എന്നിവ പൂര്‍ണ്ണമായും രസീതില്‍ ഉണ്ടായിരിക്കണം.
 • തുക നല്‍കുന്നത് Employer ലൂടെയുള്ള പൊതു അടവായിരുന്നാല്‍ മാത്രമേ Employer ക്കു ഇളവായി അനുവദിക്കാന്‍ കഴിയൂ. അല്ലാത്ത സാഹചര്യത്തില്‍ അംഗീകരിക്കപ്പെട്ട സംഭാവന ആയിരുന്നാലും അത് നല്‍കാത്ത ഊഹത്തില്‍ വരുന്ന നികുതി എത്രയാണെന്ന് കണ്ട് അടച്ച് പിന്നീട് റിട്ടേണ്‍ ഫയല്‍ ചെയ്ത് റീഫണ്ട് ആയി വാങ്ങണം. 


 രാഷ്ടീയ കക്ഷികള്‍ക്കുള്ള സംഭാവനക്ക് ഇളവുണ്ടോ ?

ഉണ്ട്. വകുപ്പ് 80 GGC പ്രകാരം 100% ഇളവ് ലഭിക്കും. നിബന്ധനകള്‍ ഓര്‍ക്കണമെന്ന് മാത്രം. Section 29A of the Representation of the People Act പ്രകാരം രജിസ്റ്റര്‍ ചെയ്ത പാര്ട്ടികളാകണം ഒരു കാരണവശാലും പണമായി നല്‍കിയ സംഭാവനകളാകരുത് . DDO ക്ക് നേരിട്ട് നല്‍കാന്‍ കഴിയുന്ന ഇളവായി ഇതിനെ കാണാന്‍ കഴിയുന്നില്ല. മറിച്ച് അത് നല്‍കാത്ത ഊഹത്തില്‍ വരുന്ന നികുതി എത്രയാണെന്ന് കണ്ട് അടച്ച് പിന്നീട് റിട്ടേണ്‍ ഫയല്‍ ചെയ്ത് റീഫണ്ട് ആയി വാങ്ങണം.

CIRCULAR NO : 20/2015 Dated the 2nd December, 2015 പ്രകാരം DDO ക്ക് ഇളവ് നല്‍കാവുന്ന ഒരു വകുപ്പായി ഇത് കാണിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.
TAX TIP 2

Preventive health checkup

ECTAX TAX TIPS നികുതി നുറുങ്ങുകള്‍ (2014-15)


മൂത്രം പരിശോധിച്ചാല്‍ നികുതി കുറയുമോ....
ലോനപ്പന്‍ മാഷ്‌ : സംഗതി ചോദിക്കുന്നതില്‍ വിഷമമുണ്ട്, എന്നാലും ചോദിക്ക്യാ.., നാണക്കേടാക്കരുത് .. മൂത്രം പരിശോധിച്ചാല്‍ നികുതി കുറയുമെന്ന് കേട്ടു...
ടാക്സ് മുക്ക് : ഛെ.. ! വിഷമിക്കാതെ മാഷേ, സംഗതി നേരാ.. ഹെല്‍ത്ത് ചെക്ക് അപ്പ്‌ ആവശ്യങ്ങള്‍ക്കായി 2015-16 സാമ്പത്തീക വര്‍ഷത്തില്‍ 5000 രൂപ വരെയുള്ള പരിശോധന നടത്തി ലാബ് ബില്ലുകള്‍ സമര്‍പ്പിച്ച് ഈ ആനുകൂല്യം നേടാം.
ലോനപ്പന്‍ മാഷ്‌ : ശിവ ശിവ.. സംഗതീടെ ഒരു കിടപ്പേ.. അപ്പൊ സുഹൃത്തേ, ഇതിനു ഡോക്ടര്‍ടെ കുറിപ്പോ സര്‍ക്കാര്‍ ആസ്പത്രിയിലെ ബില്ലോ വേണ്ടി വര്വോ,,?
ടാക്സ് മുക്ക് : ഇല്ലാന്നേ, അങ്ങനെയുള്ള കടുംപിടുത്തങ്ങളൊന്നും നിയമത്തില്‍ കാണുന്നില്ല. വകുപ്പ് 80 D പ്രകാരമാണ് ഇളവ്. വെറും മൂത്രപരിശോധനക്ക് ആകാതെ, ഒരു ഹെല്‍ത്ത്-ചെക്കപ്പ് എന്ന രീതിയില്‍ ഉള്ള പരിശോധനയുടെ ബില്ലായിക്കൊട്ടെ. അത് ഇണയുടെയോ മക്കളുടെയോ മാതാപിതാക്കളുടെയോ പരിശോധനക്ക് ആയാലും കുഴപ്പമില്ല. അടവ് കാഷ് ആയോ ചെക്ക് ആയോ നല്‍കാം.
ലോനപ്പന്‍ മാഷ്‌ : കൊറേ നാളായി ഒരു കടച്ചില് തോന്നീട്ട് , മൊത്തത്തില് ഒരു പരിശോധന നടത്തീട്ട് തന്നെ കാര്യം.
ടാക്സ് മുക്ക് : മറ്റൊരു ഗുണവും ഉണ്ട് മാഷെ, ഈ ഇളവ് 80 C വിഭാഗത്തില്‍പെടുന്ന ഒന്നര ലക്ഷത്തിനു മേലെ വരുന്ന ഇളവാ. അതായത് 80 D പ്രകാരം മെഡിക്കള്‍ insurance പോളിസിപ്രീമിയം അടച്ചാല്‍ സാധാരണക്കാരന് 25000 രൂപ വരെ വരുമാനത്തില്‍ ഇളവു കിട്ടും. ആ 25000 നു പുറമെയാണ് ഈ ചെക്ക്അപ്പു ചെലവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതായത് ഒരു സാധാരണക്കാരന്‍ 25000 രൂപയുടെ മെഡിക്കല്‍ പോളിസി എടുക്കുകയും 5000 രൂപ വരെയുള്ള ചെക്കപ്പ് ചെലവ് നടത്തുകയും ആവാം എന്ന്‍ അര്‍ത്ഥം. മെഡിക്കള്‍ insurance പോളിസി എടുക്കാത്തവന് 80 D പ്രകാരം 5000 രൂപ വരെയുള്ള ചെക്കപ്പ് ആകാം. അതു പ്രകാരം ശതമാനം 20% നികുതി സ്ലാബിലുള്ള ഒരു വിദ്വാന് 1000 രൂപ വരെ നികുതി ഇളവ് കിട്ടും.
ലോനപ്പന്‍ മാഷ്‌ : എന്റെ മൂത്രത്തിക്കര മാതാവേ, എന്താ ഈ കേക്കണത്. മൂത്ര ചികിത്സ നടത്തി രക്ഷപ്പെട്ട ചരിത്ര പുരുഷന്മാരെപ്പറ്റി കേട്ടിരിക്കണൂ.. ന്നാ മൂത്രം കൊണ്ട് നികുതി കുറച്ച് കാട്ടാം എന്ന വിദ്യ ആദ്യായിട്ടാ മനസ്സിലാക്കണേ,
ടാക്സ് മുക്ക് : പിന്നേം മാഷ്‌ മൂത്രത്തില്‍ തന്നെ ചവിട്ടി നില്‍ക്കാതെ, മെഡിക്കല്‍ ചെക്കപ്പ്ന്ന്‍ (preventive health check up )പറയ്‌ എന്റെ മാഷേ..
ലോനപ്പന്‍ മാഷ്‌ : ഒരു രസത്തിന് അങ്ങട് കാച്യേതല്ലേ കൂട്ടുകാരാ ... ടാക്സലാം സുഹൃത്തേ, ടാക്സലാം


TAX TIP 3 

 ലോനപ്പന്‍ മാഷ്‌ : 5 ലക്ഷത്തിന്‍മേലെ ശമ്പളം വാങ്ങിയാല്‍ നികുതിയില്‍ നിന്നും നേരിട്ട് കുറക്കാവുന്ന 2000 രൂപയുടെ ഇളവു ഈ വര്‍ഷം കിട്ടുമോ സുഹൃത്തേ ..?


ടാക്സ് മുക്ക് : മാഷേ, നികുതിയില്‍നിന്നു നേരിട്ട് കുറയ്ക്കാമെന്ന രീതിയില്‍ നല്‍കിയിരുന്ന 2000 രൂപയുടെ റിബേറ്റ് (Section 87A) ഈ വര്‍ഷവും കിട്ടും മാഷ്‌ ധൈര്യായിട്ടിരിക്ക്. ശമ്പളം 5 ലക്ഷത്തിന്‍മേലെ കയറി എന്നത് കൊണ്ട് ഈ ഇളവു കിട്ടാതെ പോകില്ല. ടാകസബിള്‍ ഇന്‍കം 5 ലക്ഷത്തിന്‍മേലെ കയറാതെ നോക്കണം എന്നുമാത്രം. Total Income അഥവാ Taxable Income എന്നത് ഒരു സാങ്കേതിക പദമാണ് (ഗ്രോസ് വരുമാനമല്ല).
ഒരു സമവാക്ക്യരൂപത്തില്‍ പറഞ്ഞാല്‍ [Total Income അഥവാ Taxable Income = മൊത്തവരുമാനം – അനുവദനീയ ഇളവുകള്‍ ] 

അനുവദനീയ ഇളവുകള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ചില അലവന്സുകള്‍ക്ക് ലഭ്യമായ കിഴിവുകള്‍, LIC, PF, NSC തുടങ്ങിയ നിഷേപങ്ങള്‍ക്കും Housing loan interest, Tuition fee, Mediclaim, സംഭാവന (etc) എന്നിങ്ങനെയുള്ള ചെലവുകള്‍ക്കും വേണ്ടിവന്ന തുകയാണ് (Chapter VI-A deductions).

എന്നാല്‍ ‘അനുവദനീയ ഇളവുകള്‍’ എന്ന കൂട്ടത്തില്‍ നികുതി കൊടുക്കേണ്ടതില്ലാത്ത വരുമാനമായ രണ്ടര ലക്ഷം രൂപ ഉള്‍പ്പെടുത്തരുത് എന്ന് പ്രത്യേകം ഓര്‍ക്കണം.

Total Income എന്ന പദത്തിന് സ്വന്തം സൗകര്യാര്‍ത്ഥം ചില വിദ്വാന്മാര്‍ ഒരു ഫോര്‍മുല പടച്ചുവിടാറുണ്ട് മാഷേ,.. മാഷെ ഉദ്ദേശിച്ച് പറഞ്ഞതല്ല കേട്ടോ, യെവന്മാരുടെ ഫോര്‍മുല ഇതാണ് “Taxable Income = മൊത്തവരുമാനം – അനുവദനീയ ഇളവുകള്‍- 2,50,000” (അതിഭീകരമായ ഒരു തെറ്റാണ് ഇതെന്ന് പ്രത്യേകം മനസ്സിലാക്കി ആ വിദ്വാന്മാര്‍ക്ക് തത്കാലം മാപ്പ് നല്‍കുക മാത്രമാണ് മാഷേ ഏക പോംവഴി.)

ലോനപ്പന്‍ മാഷ്‌ : പണ്ടു കര്‍ത്താവും അങ്ങനെ മാപ്പ് കൊടുത്തില്ലേ.. പിന്നെ എന്താ.. അല്ലാ, ഇനിയും കുറെ വിവരങ്ങള്‍ ചോദിക്കണമെന്നുണ്ട്. പിള്ളാര് അവിടെ അലമ്പാക്കുംന്നാ തോന്നണത്. എച്ച്. എമ്മിന്‍റെ റൌണ്ട്സ് ഉം ചെലെപ്പൊ ഉണ്ടാകും. ബാക്കി നാളെയാകം.

ടാക്സ് മുക്ക് : ന്നാ പിന്നെ അങ്ങനെയാകട്ടെ “ടാക്സലാം.. മാഷേ, ടാക്സലാം..” TAX TIP 4


അല്ലാ ബാങ്കീന്ന്‍ കിട്ടിയ പലിശക്ക് സ്കൂളില് നികുതി പിടിക്ക്യേ... ശംഭോ മഹാദേവാ...


ലോനപ്പന്‍ മാഷ്‌: സുഹൃത്തേ, മക്കളുടെ കല്ല്യാണാവശ്യം കണ്ടു കൊറച്ചു തൊക ബാങ്കില് ഫിക്സഡു ഡിപ്പോസിറ്റ് ആയി ഇട്ടിട്ടുണ്ട് അതിനും ഇവിടെ നികുതി പിടിക്കണംന്നു പറയണ്, എന്താ വാസ്തവം.

 ടാക്സ് മുക്ക് : തീര്‍ച്ചയായും, എല്ലാ തരം ബാങ്കുകളില്‍നിന്നും പോസ്റ്റാഫീസുകളില്‍നിന്നും സേവിംഗ്സ് ബാങ്ക് (SB Account) അല്ലാതെയുള്ള നിക്ഷേപങ്ങള്‍ക്ക് ലഭിച്ച പലിശ അതെത്ര ചെറുതായാലും വരുമാനത്തില്‍ ഉള്‍പ്പെടുത്തണം. 


മാഷേ, മുന്‍ വര്‍ഷങ്ങളില്‍ ഈ തുക കണക്കില്‍ കാണിക്കാതെ പലരും “മുക്കാറുണ്ടെങ്കിലും” ഇനി അതിനു കഴിയുമെന്ന് തോന്നുന്നില്ല , കാരണം നിക്ഷേപസമയത്ത് തന്നെ നമ്മുടെ PAN ആവശ്യപ്പെടുന്നതുകൊണ്ട് ബാങ്കുകാര്‍ ഈ വരുമാനം നമ്മുടെ PAN ACCOUNT ല്‍ online സംവിധാനത്തിലൂടെ സമര്‍പ്പിച്ചിട്ടുണ്ടാകുമെന്ന കാര്യം മറക്കാതിരിക്കുക. 

മറ്റൊരു കാര്യം കൂടെ പറയാതെ വയ്യ പലപ്പോഴും ബാങ്കുകാര്‍ 10% നികുതി കിഴിച്ചതിനു ശേഷമായിരിക്കും പലിശ നമുക്ക് നല്‍കിയിരിക്കുക. ആ സാഹചര്യത്തിലും പലിശ വരുമാനമായി കാണിക്കാതിരിക്കരുത് , പകരം ബാങ്കുകാര്‍ നികുതി പിടിച്ചിട്ടില്ലായിരുന്നെങ്കില്‍ എത്രയായിരുന്നുവോ interest ആയി കിട്ടുമായിരുന്നത് ആ തുക പലിശ വരുമാനത്തില്‍ ഉള്‍പ്പെടുത്തി, നികുതിയായി ബാങ്കുകാര്‍ ‘പിടുങ്ങിയ’ തുകയെ TDS (Tax deducted at source ) ആയി നികുതി അടച്ചതു കാണിക്കുന്ന മേഖലയില്‍ കാണിക്കണം. വ്യത്യസ്ത SB Account കളിലെ ഈ കാലഘട്ടത്തിലെ മൊത്തം പലിശ 10000 രൂപ കഴിഞ്ഞിട്ടുണ്ടെങ്കില്‍ 10000 നു മേലെയുള്ള പലിശയും വരുമാനത്തില്‍ ഉള്‍പ്പെടുത്തണമെന്നാമാഷേ വകുപ്പ്...! ലോനപ്പന്‍ മാഷ്‌: പിന്നെ ഈ പലിശേടെ കാര്യം യവന്മാര്‍ അറിഞ്ഞിട്ടുണ്ടോ എന്ന്‍ അറിയാന്‍ വല്ല കുതന്ത്രോം ഉണ്ടോ, വല്ല മാഷിനോട്ടമോയാലും വിരോധല്ല്യാ..


 ടാക്സ് മുക്ക് : കുതന്ത്രം അല്ല മാഷേ, ‘സുതന്ത്രം‘ ഉണ്ട്. നമ്മള്‍ കഴിഞ്ഞ തവണ ഓണ്‍ ലയിനായി ഇ- ഫയലിംഗ് നടത്തിയില്ലേ.. ആ വെബ്സൈറ്റില്‍ കയറി നമ്മളുടെ പാന്‍ അക്കൊണ്ടില്‍ പ്രവേശിച്ചു 26 AS പരിശോധിച്ചാല്‍ മതി. എല്ലാം സുതാര്യമാ മാഷെ. ലോനപ്പന്‍ മാഷ്‌: ന്നാപ്പിന്നെ അങ്ങനെയാകട്ടെ , നാളെ കാണാം ടാക്സലാം സുഹൃത്തേ ടാക്സലാം...

 കുറിപ്പ് : പാന്‍ അക്കൊണ്ടില്‍ പ്രവേശിച്ചു 26 AS കാണാന്‍ https://incometaxindiaefiling.gov.in/…/Services/KnowYourPan… എന്ന ലിങ്കില്‍ പ്രവേശിച്ച് VIEW FORM 26 AS (TAX CREDIT) പരിശോധിക്കുക
 1. sir,
  Njangalude oofficil oralude pf subscription oru varsham 183000 und ayalude pf accountil credit cheytha DA arrear income aayi kaanikkano. athinu enthenkilum kuravundo

  ReplyDelete
 2. Sir,
  anikku about tds traces ariyanam malayalathil athinte steps paranju tharamo

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. BABU SIR,
  THANKS FOR THE TIPS..CAN WE TAKE TAX SAVING DEPOSITS IN BANKS FOR DEPENDENTS AND DEDUCT IT FOR TAX...

  ReplyDelete
 5. No deposit should be in your own name.

  ReplyDelete
 6. Sir, If I'm residing in a rented house, how can I show the rent I have paid during this year?

  ReplyDelete
 7. If you are using ectax software just near the field where your name is typing, you can see a question "Are you living in a rental home" make it yes and proceed with the additional questions

  ReplyDelete

Start typing and press Enter to search