FORMS

Download Forms and Challans

1. FORM 10-I FOR 80 DDB  CLICK HERE TO DOWNLOAD

2. Form10-I-A - 80DD and 80U   CLICK HERE TO DOWNLOAD

3. CHALLAN 280 FOR PAYING INDIVIDUAL TAX   CLICK HERE TO DOWNLOAD

4. CHALLAN 281 FOR PAYING OFFICE  TAX   CLICK HERE TO DOWNLOAD

5. FORM 12 BB CLICK HERE TO DOWNLOAD
ടാക്സ് ചരിത്രം 
(ചുവടെ കാണുന്ന വിവരങ്ങള്‍ പഴയ വര്‍ഷങ്ങളിലേയാണ് )
(2015-16) ലെ പ്രധാന മാറ്റങ്ങള്‍/ആകര്‍ഷണങ്ങള്‍

1 നികുതി നല്‍കേണ്ടതില്ലാത്ത വരുമാന പരിധി  2.5 ലക്ഷമായി തുടരുന്നു. (60 വയസ്സ് പൂര്‍ത്തിയാകാത്ത വ്യക്തിക്ക് )
2. നിക്ഷേപങ്ങള്‍ക്കും മറ്റും നല്‍കുന്ന (Chapter VI- A) കിഴിവ്  ഒന്നര ലക്ഷമായി തുടരുന്നു.
3. ഇതിനു പുറമേ NPS നിക്ഷേപങ്ങളില്‍ അമ്പതിനായിരം വരെ കൂടുതലായി നിക്ഷേപിച്ചു നികുതി ഇളവു നേടാന്‍  ഈ വര്‍ഷം അവസരം ഉണ്ട് അതിലൂടെ മൊത്തം 2 ലക്ഷമാക്കി നിക്ഷേപ സംഖ്യ ഉയര്‍ത്താം..

4. ഹൌസിംഗ് ലോണിന്റെ പലിശക്ക് നല്‍കിയിരുന്ന കിഴിവ് 2 ലക്ഷമായി തന്നെ തുടരുന്നു. [ 24(1)]
5. അഞ്ചു ലക്ഷം വരെ ടാകസബിള്‍ വരുമാനമുള്ളവര്‍ക്ക്  നികുതിയില്‍നിന്നു നേരിട്ട് കുറയ്ക്കാമെന്ന രീതിയില്‍ കഴിഞ്ഞ വര്‍ഷത്തില്‍ നല്‍കിയിരുന്ന 2000 രൂപവരെയുള്ള റിബേറ്റ്  (Section 87A) ഈ വര്‍ഷവും കനിഞ്ഞു നല്‍കിയിട്ടുണ്ട്
5. 2012 ല്‍ ആവിഷരിച്ച രാജീവ്ഗാന്ധി Equity scheme (80CCG) പ്രകാരം പുതു ചെറുകിട ഓഹരി നിക്ഷേപകരെ” (New retail investors) പ്രോത്സാഹിപ്പിക്കുന്നത്തിനുള്ള ഉപാധിയെന്ന നിലയില്‍ 50000 രൂപവരെ നിക്ഷേപിച്ച് 25000 രൂപ വരെ വരുമാനത്തില്‍നിന്ന് കുറക്കാനുള്ള അവസരം ഇപ്പോഴും നിലനില്‍ക്കുന്നു (നിബന്ധനകള്‍ക്കു വിധേയമായി ഇതിനാല്‍ ഒരു വ്യക്തിക്ക് 80 c പ്രകാരമുള്ള നിക്ഷേപങ്ങളില്‍ ഒന്നര ലക്ഷത്തിനു പുറമേ 80CCG സ്കീമില്‍  50000 രൂപ വരെ  നിക്ഷേപിച്ച് നിഷേപത്തിന്റെ പകുതി വരുമാനത്തില്‍ ഇളവു നേടാം )
6. Mediclaim പോളിസികളില്‍ ഈ വര്‍ഷം 25000 രൂപ വരെ സ്വന്തം, ഇണ, മക്കള്‍ എന്നീ ഗ്രൂപ്പില്‍ അടക്കാം. ഇതിനു പുറമേ മറ്റൊരു 25000 രൂപ കൂടെ മാതാപിതാക്കളുടെ പേരില്‍ അടക്കാം. അവര്‍ സീനിയര്‍ സിറ്റിസന്‍ ആണെങ്കില്‍ 30000 വരെയും അടവാകാം.

നികുതി നിരക്കുകള്‍ 60 നു താഴെ വയസ്സ് ഉള്ളവര്‍
വരുമാനതുക
നികുതി
i.
 Total income 2,50,000 കവിഞ്ഞിട്ടില്ലെങ്കില്‍ 
നികുതിയില്ല
ii.
Total income  2,50,000 കവിയുകയും എന്നാല്‍  5,00,000 കവിയാതിരിക്കുകയും ആണെങ്കില്‍
2,50,000 നു മേലെയുള്ള തുകയുടെ 10%
iii.
Total income  5,00,000 കവിയുകയും എന്നാല്‍  10,00,000 കവിയാതിരിക്കുകയും ആണെങ്കില്‍
Rs. 25,000  +  5,00,000 നു മേലെയുള്ള തുകയുടെ 20%
iv.
Total income 10,00,000 കവിഞ്ഞാല്‍  
Rs. 1,25,000 +  10,00,000 നു മേലെയുള്ള തുകയുടെ 30%

60 വയസോ അതിനു മുകളിലോ, എന്നാല്‍ 80 നു താഴെ
 (born on or after 1st April 1934 but before 1st April 1954)
വരുമാനതുക
നികുതി
i.
Total income 3,00,000 കവിഞ്ഞിട്ടില്ലെങ്കില്‍
നികുതിയില്ല
ii.
Total income  3,00,000 കവിയുകയും എന്നാല്‍  5,00,000 കവിയാതിരിക്കുകയും ആണെങ്കില്‍
3,00,000 നു മേലെയുള്ള തുകയുടെ 10%
iii.
Total income  5,00,000 കവിയുകയും എന്നാല്‍  10,00,000 കവിയാതിരിക്കുകയും ആണെങ്കില്‍
Rs. 20,000  5,00,000 നു മേലെയുള്ള തുകയുടെ 20%
iv.
Total income 10,00,000 കവിഞ്ഞാല്‍  
Rs. 120,000 + 10,00,000 നു മേലെയുള്ള തുകയുടെ 30%

80 ഓ അതിനു മേലെയോ വയസ്സുള്ളവര്‍ (born before 1st April 1934)
വരുമാനതുക
നികുതി
i.
Total income 5,00,000 കവിഞ്ഞിട്ടില്ലെങ്കില്‍
നികുതിയില്ല
ii.
Total income  5,00,000 കവിയുകയും എന്നാല്‍  10,00,000 കവിയാതിരിക്കുകയും ആണെങ്കില്‍
5,00,000 നു മേലെയുള്ള തുകയുടെ 20%.
iii.
Total income 10,00,000 കവിഞ്ഞാല്‍  
Rs. 100,000 + 10,00,000 നു മേലെയുള്ള തുകയുടെ 30%


[എല്ലാ വിഭാഗക്കാരും നികുതിയുടെ 3 % സെസ്സ് കൂടെ നല്‍കണം]

(2014-15) ലെ പ്രധാന മാറ്റങ്ങള്‍/ആകര്‍ഷണങ്ങള്‍
1 . നികുതി നല്‍കേണ്ടതില്ലാത്ത വരുമാന പരിധി 2 ലക്ഷത്തില്‍ നിന്ന് 2.5 ലക്ഷമായി ഉയര്‍ത്തി (60 വയസ്സ് പൂര്‍ത്തിയാകാത്ത വ്യക്തിക്ക് )
2. നിക്ഷേപങ്ങള്‍ക്കും മറ്റും നല്‍കുന്ന (Chapter VI- A) കിഴിവ് 1  ലക്ഷത്തില്‍ നിന്ന് 1 .5 ലക്ഷമായി ഉയര്‍ത്തി
3.  ഹൌസിംഗ് ലോണിന്റെ പലിശക്ക് നല്‍കിയിരുന്ന കിഴിവ് 1 .5  ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായി ഉയര്‍ത്തി [ 24(1)]
4. 01-04-13 നും 31-03-14 നും ഇടക്ക് 25 ലക്ഷം വരെയുള്ള  ഹൌസിംഗ് ലോണ്‍ എടുത്ത്, 40 ലക്ഷത്തില്‍ മേലെക്കയറാത്ത വീട് വാങ്ങിയര്‍ക്ക്, പലിശയടക്കുമ്പോള്‍  നിബന്ധനകള്‍ക്കു വിധേയമായി മേല്‍ പറഞ്ഞ ഇളവിന് പുറമേ 1 ലക്ഷം വരെ (80EE)  ഇളവിന്റെ  ആനുകൂല്യം ഈ വര്‍ഷവും ലഭിക്കും. (വിശദാംശങ്ങള്‍ ചുവടെ)
5. അഞ്ചു ലക്ഷം വരെ ടാകസബിള്‍ വരുമാനമുള്ളവര്‍ക്ക് (ടാക്സബിള്‍ വരുമാനത്തിന്റെ വിശദീകരണം ചുവടെ) നികുതിയില്‍നിന്നു നേരിട്ട് കുറയ്ക്കാമെന്ന രീതിയില്‍ കഴിഞ്ഞ വര്‍ഷത്തില്‍ നല്‍കിയിരുന്ന 2000 രൂപവരെയുള്ള റിബേറ്റ്  (Section 87A) ഈ വര്‍ഷവും കനിഞ്ഞു നല്‍കിയിട്ടുണ്ട്
5. 2012 ല്‍ ആവിഷരിച്ച രാജീവ്ഗാന്ധി Equity scheme (80CCG) പ്രകാരം “പുതു ചെറുകിട ഓഹരി  നിക്ഷേപകരെ” (New retail investors) പ്രോത്സാഹിപ്പിക്കുന്നത്തിനുള്ള ഉപാധിയെന്ന നിലയില്‍ 50000 രൂപവരെ നിക്ഷേപിച്ച് 25000 രൂപ വരെ വരുമാനത്തില്‍നിന്ന് കുറക്കാനുള്ള അവസരം ഇപ്പോഴും നിലനില്‍ക്കുന്നു (നിബന്ധനകള്‍ക്കു വിധേയമായി ഇതിനാല്‍ ഒരു വ്യക്തിക്ക് 80 c പ്രകാരമുള്ള നിക്ഷേപങ്ങളില്‍ ഒന്നര ലക്ഷത്തിനു പുറമേ 80CCG സ്കീമില്‍  50000 രൂപ വരെ  നിക്ഷേപിച്ച് നിഷേപത്തിന്റെ പകുതി വരുമാനത്തില്‍ ഇളവു നേടാം )
നികുതി നിരക്കുകള്‍ 60 നു താഴെ വയസ്സ് ഉള്ളവര്‍
വരുമാനതുക
നികുതി
i.
 Total income 2,50,000 കവിഞ്ഞിട്ടില്ലെങ്കില്‍
നികുതിയില്ല
ii.
Total income  2,50,000 കവിയുകയും എന്നാല്‍  5,00,000 കവിയാതിരിക്കുകയും ആണെങ്കില്‍
2,50,000 നു മേലെയുള്ള തുകയുടെ 10%
iii.
Total income  5,00,000 കവിയുകയും എന്നാല്‍  10,00,000 കവിയാതിരിക്കുകയും ആണെങ്കില്‍
Rs. 25,000  +  5,00,000 നു മേലെയുള്ള തുകയുടെ 20%
iv.
Total income 10,00,000 കവിഞ്ഞാല്‍  
Rs. 1,25,000 +  10,00,000 നു മേലെയുള്ള തുകയുടെ 30%

 

60 വയസോ അതിനു മുകളിലോ, എന്നാല്‍ 80 നു താഴെ

 (born on or after 1st April 1934 but before 1st April 1954)

വരുമാനതുക
നികുതി
i.
Total income 3,00,000 കവിഞ്ഞിട്ടില്ലെങ്കില്‍
നികുതിയില്ല
ii.
Total income  3,00,000 കവിയുകയും എന്നാല്‍  5,00,000 കവിയാതിരിക്കുകയും ആണെങ്കില്‍
3,00,000 നു മേലെയുള്ള തുകയുടെ 10%
iii.
Total income  5,00,000 കവിയുകയും എന്നാല്‍  10,00,000 കവിയാതിരിക്കുകയും ആണെങ്കില്‍
Rs. 20,000 +  5,00,000 നു മേലെയുള്ള തുകയുടെ 20%
iv.
Total income 10,00,000 കവിഞ്ഞാല്‍  
Rs. 120,000 + 10,00,000 നു മേലെയുള്ള തുകയുടെ 30%

 

80 ഓ അതിനു മേലെയോ വയസ്സുള്ളവര്‍ (born before 1st April 1934)

വരുമാനതുക
നികുതി
i.
Total income 5,00,000 കവിഞ്ഞിട്ടില്ലെങ്കില്‍
നികുതിയില്ല
ii.
Total income  5,00,000 കവിയുകയും എന്നാല്‍  10,00,000 കവിയാതിരിക്കുകയും ആണെങ്കില്‍
5,00,000 നു മേലെയുള്ള തുകയുടെ 20%.
iii.
Total income 10,00,000 കവിഞ്ഞാല്‍  
Rs. 100,000 + 10,00,000 നു മേലെയുള്ള തുകയുടെ 30%

[എല്ലാ വിഭാഗക്കാരും നികുതിയുടെ 3 % സെസ്സ് കൂടെ നല്‍കണം]

INCOME TAX 2012-13
2013 മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ശമ്പളവരുമാനം മാത്രം വരുമാനമായിട്ടുള്ളവരുടെ വരുമാന നികുതി സംബന്ധമായ കാര്യങളില്‍ പൊതുവെ കാണാറുള്ള സംശയങള്‍ക്ക് ഉത്തരം ചുവടെ നല്‍കുന്നു.


  1. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ നികുതി നല്‍കേണ്ടതില്ലാത്ത വരുമാന പരിധി (Taxable Income or Total Income ) 2ലക്ഷം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.
  2. Life insurance Premium, PF ,GI, SLI എന്നിവ ഉള്‍പ്പെടുന്ന നിക്ഷേപങള്‍ക്കും മറ്റും മുന്‍ കാലങളില്‍ ലഭ്യമായിരുന്ന കിഴിവ് മാറ്റമില്ലാതെ പരമാവധി ലക്ഷം രൂപയായി തന്നെ തുടരുന്നു.
  3. മുകളില്‍ പറഞ്ഞ ലക്ഷം രൂപക്ക് മുകളില്‍ (പരമാവധി 20000 രൂപ വരെകൂടുതലായി ലഭിച്ചിരുന്ന കിഴിവായ ഇന്‍ഫ്രാ സ്ട്രക്ചര്‍ ബോണ്ടുകളിലെ നിക്ഷേപങള്‍ക്കു ലഭിച്ചിരുന്ന കിഴിവ് (80CCF) നടപ്പു വര്‍ഷത്തില്‍ ലഭ്യമല്ല.
  4. അതിനു പകരം ഈ വര്‍ഷത്തില്‍ രാജീവ് ഗാന്ധി ഈക്ക്വിറ്റി സേവിങ് സ്കീം (RGESS)എന്ന പേരില്‍ ഒരു പുതിയ നിക്ഷേപ പദ്ധതിയാണു നിലവിലുള്ളത്ഇതു പ്രകാരം ഒരു വ്യക്തിക്ക് സ്കീമില്‍ പ്പെടുന്ന ഷെയറുകളിലും മറ്റും നിബന്ധനകളനുസരിച്ച് നിക്ഷേപിക്കുന്ന പക്ഷം ക്രമനമ്പര്‍ 2ല്‍ പറയുന്ന ലക്ഷം രൂപക്കു പുറമേ കൂടുതലായി പരമാവധി 50000 രൂപ വരെ നിക്ഷേപിച്ച് 25000 രൂപ വരെ വരുമാനത്തില്‍ നിന്നു കിഴിവ് അനുഭവിക്കാവുന്നതാണ്. (നികുതി സ്ലാബ് 10% ത്തില്‍ നിന്ന് 20% ല്‍ നില്‍ക്കുന്നവര്‍ക്ക് ഇതിന്റെ ആനുകൂല്യം മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിക്കുന്നത് കാണാം)
  5. GPAI (Group Personal Accident insurance) എന്ന പേരില്‍ ശമ്പളത്തില്‍ നിന്നും പിടിക്കുന്ന 200 രൂപക്ക് ഒരിടത്തും പ്രത്യേക കിഴിവ് അനുവദിക്കുന്നതായി കാണുന്നില്ല.
  6. ശമ്പള കുടിശ്ശിക വാങിയിട്ടുള്ള എല്ലാവര്‍ക്കും ഫോം 10E സമര്‍പ്പിച്ച് Section 89(1) പ്രകാരമുള്ള Reliefനേടിയെടുക്കാമെന്ന് മോഹിക്കരുത്കഴിഞ്ഞ വര്‍ഷങളില്‍ (അരിയറുമായി ബന്ധപ്പെട്ട വര്‍ഷങള്‍ തുടര്‍ച്ചയായി ടാക്സ് അടച്ചു വരുന്ന വ്യക്തികള്‍ 10 E Form Set തയ്യാറാക്കിയാലും ഇളവു ലഭിക്കുന്ന തുക പൂജ്യമായിരിക്കുന്നതിനാല്‍ ഇതിന്റെ പ്രയോജനം ലഭിക്കില്ല. (എന്നാല്‍ അരിയര്‍ മൂലം ടാക്സ് സ്ലാബ് അടിസ്ഥാന സ്ലാബായ 10% ല്‍ നിന്നും ഉയര്‍ന്ന് 20% ലെക്കു കയറിയിട്ടുണ്ടെങ്കില്‍ മുന്‍ വര്‍ഷങളില്‍ തുടര്‍ച്ചയായി നികുതി അടച്ചു പോരുന്നവര്‍ക്കും ഈ ഇളവ് പ്രയോജനപ്പെടും. )
  7. തൊഴില്‍ ദാദാവ് മുഖേന Consolidated Cheque ആയി നല്‍കുന്ന Prime Minister's Relief Fund/ Earth Quake Fund etc.എന്നിവയിലേക്കു നല്‍കുന്ന സംഭാവനകള്‍ക്കു ലഭിക്കുന്ന ഇളവിന്റെ (80 G) സമീപനരീതിയല്ല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കുന്ന സംഭാവനക്കു (80GGC) സ്വീകരിക്കേണ്ടത്. (വിശദീകരണം പുറകേ)


സ്ഥാപന മേധാവി അനുവദിക്കാന്‍ പാടില്ലാത്ത ഇളവുകള്‍


ഇങ്കൊം ടാക്സ് നിയമപ്രകാരം അനുവദനീയമായതും എന്നാല്‍ DDO ക്ക് അനുവദിക്കാന്‍ അവകാശമില്ലാത്തതു മായ ചില അടവുകള്‍ ചുവടെ കാണിക്കുന്നു:-


  1. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കുന്ന സംഭാവന (80GGC)
  2. ഗുരുതരമായ പ്രത്യേക രോഗങളുള്ളവര്‍ക്കോ ആശ്രിതര്‍ ഉള്ളവര്‍ക്കോ ലഭിക്കുന്ന ഇളവ് (80DDB) [എന്നാല്‍ 80DDപ്രകാരമുള്ള ഇളവിനു ഇത് ബാധകമല്ല.]
  3. മെഡിക്ലെയിം നിക്ഷേപങള്‍ക്ക് പണമായി നല്‍കിയ അടവ് (ചെക്ക്/ DD എന്നീ രീതിയില്‍ നല്‍കിയതിനു നിരോധനമില്ല)


മേല്‍ പറഞ്ഞ അടവുകള്‍ നടത്തിയിട്ടുള്ളവര്‍ അത്തരം ചിലവ് നടത്തിയിട്ടില്ല എന്ന രീതിയില്‍ വരുമാനത്തില്‍ നിന്ന് ആ അടവുകള്‍ കുറക്കാതെ കൂടുതല്‍ ടാക്സ് അടക്കേണ്ടതും അതിനു ശേഷം ജൂലായ് ആഗസ്റ്റ് മാസങളില്‍ ഇന്‍ കം ടാക്സ് ഡിപ്പാര്‍ട്ടുമെന്റിനു റിട്ടേണ്‍ സമര്‍പ്പിച്ച് ആ ഇളവുകള്‍ റീഫണ്ട് ആയി വാങേണ്ടതുമുണ്ട്.
  1. HTA/UNIFORM allowance എന്നിവ കുറക്കുന്ന window ല്‍ ഒരു വര്‍ഷം വാങ്ങിയ hta മുഴുവന്‍തുകയാണോ ഉള്‍പ്പെടുത്തേണ്ടത് ?

    ReplyDelete
  2. tds trace tan registraion താങ്കലുടെ പോസ്ററ് പ്രതീക്ഷിക്കുന്നു ഇതുവരെയുള്ള സഹായങ്ങളെല്ലാം സ്മരിച്ചുകൊണ്ട്

    ReplyDelete
  3. Sir, please add a coloumn for nps(pran) and for gpais.

    ReplyDelete
  4. For senior citizen where to show pension amount , sumptury allowance
    (in the case of Judges)

    ReplyDelete

babuvadukkumchery@gmail.com

Start typing and press Enter to search