Income Tax Calculator - 2018 Cum FORM 10E - Generator - For UGC & Kerala- Malayalam Menu Based




This Excel based Income tax calculator is designed to create Income tax statements relating to the financial year 2017-18 for Private and Government sector employees. It is packed with the special additional facility to meet the requirements of UGS scale employees and college teachers. Special arrangement to generate Form 10 E is an added advantage.

To download Income tax calculator by Babu vadukkumchery (Fully REVISED on 27-2-2018)

CLICK HERE TO DOWNLOAD ECTAX SOFTWARE
 

മുകളില്‍ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ ഫയല്‍ സേവ് ചെയ്തതിനു ശേഷം മാത്രം ഓപ്പണ്‍ ചെയ്യുക. പലപ്പോഴും ആ ഫയല്‍ ZIP ഫോര്‍മാറ്റില്‍ ആയേക്കാം (Excel file ആകാത്ത സാഹചര്യം). ZIP ഫയല്‍ unzip ചെയ്യാനായി ഫയലിനെ right click ചെയ്തു Extract here ക്ലിക്ക് ചെയ്യുക. പുതിയ folder പ്രത്യക്ഷപ്പെടുകയും അതിനുള്ളില്‍ സോഫ്റ്റ്‌വെയര്‍ ലഭിക്കുകയും ചെയ്യും.
CLICK HERE FOR TOTAL VIDEO TUTORIAL


2017-18 സാമ്പത്തീക വര്‍ഷത്തില്‍ ശമ്പള വരുമാനക്കാരന്‍ എങ്ങിനെ നികുതി കണക്കാക്കും ?

Click here for PDF download of the Notes

ഒരു ശമ്പള വരുമാനക്കാരനെ സംബന്ധിച്ചിടത്തോളം ഒരു പക്ഷെ നികുതി കണക്കാക്കേണ്ടത് അയാള്‍ തന്നെയാണെങ്കിലും പ്രായോഗികതലത്തില്‍ അത് അടക്കേണ്ടത് അവന്റെ ‘മുതലാളി’യാണെന്ന് പറയാം.

Tax deducted at source (TDS) എന്ന പേരില്‍ വിശേഷിപ്പിക്കുന്ന ശമ്പള പിടുങ്ങലിലൂടെസേവനദാദാവ്‌ ഈ പുണ്യകര്‍മ്മം നിരന്തരം ചെയ്തുകൊണ്ടിരിക്കും. ജീവനക്കാരന്‍ ഗണിച്ചെടുത്തു നല്‍കുന്ന നികുതി തുക ശരിയാണെന്ന് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉറപ്പു വരുത്തേണ്ട ജോലിയും, അവ വര്‍ഷാന്ത്യത്തില്‍ മാത്രം അടക്കുക എന്ന ‘സ്വഭാവദോഷം’ ഉണ്ടെങ്കില്‍ അത് തിരുത്തി വകുപ്പ് നിര്‍ദ്ദേശിക്കുന്ന വിധത്തില്‍ സമയാസമയങ്ങളില്‍ ഗഡുക്കള്‍ ആയി അടപ്പിക്കേണ്ട ചുമതലയും നിര്‍ഭാഗ്യവശാല്‍ ‘പാവം മുതലാളി’ യുടെ ജോലിയായി മാറുന്നു.

ഈ സാമ്പത്തീക വര്‍ഷത്തില്‍ (2017 April മുതല്‍ 2018 March 31വരെ)ലഭിച്ച ശമ്പളമടക്കമുള്ള എല്ലാ വരുമാനവും ചേര്‍ത്ത്, അനുവദനീയമായ ഇളവുകള്‍ക്ക് ശേഷം അത് മാസ ഗഡുക്കളായി അടക്കുന്നതിനിടയില്‍, അതിന്റെ ഏറ്റവും അവസാന മാസമായ മാര്‍ച്ചില്‍ അടക്കുമ്പോള്‍ അത് അണ-പൈ വ്യത്യാസമില്ലാതെ അടക്കുന്നു എന്ന്‍ ഉറപ്പ് വരുത്തേണ്ടതും പുണ്യമാസമായ മാര്‍ച്ചില്‍ തന്നെ.

ഇതിനിടെ പൊന്തി വരാന്‍ സാധ്യതയുള്ള ചോദ്യം മാര്‍ച്ച് 31 നു മുന്‍പ് ചെയ്യേണ്ട ഈ ‘അന്ത്യകര്‍മ്മം’ എന്തിനു ഫെബ്രുവരിയില്‍ തന്നെ നടത്തുന്നു എന്നായിരിക്കും. 

ശുഭസ്യ ശീഖ്രം എന്ന് കാര്‍ന്നവന്മാര്‍ പറഞ്ഞു പോന്നതിനെ അക്ഷരം പ്രതി അനുസരിക്കുകയാണിവിടെ എന്ന്‍ കരുതേണ്ടതില്ല. കാരണം മറ്റൊന്നാണ്.

2017 ഏപ്രില്‍ ഒന്ന് മുതല്‍ 2018 മാര്‍ച്ച് 31 വരെയുള്ള വരുമാനം കണക്കാക്കിയാണ് നികുതി അടക്കേണ്ടതെന്നു നേരത്തെ പറഞ്ഞുവല്ലോ, എന്നാല്‍ പൊതുവേ ജീവനക്കാരന്‍റെ 2017 എപ്രിലില്‍ ലഭിക്കുന്ന വേതനം 2017 മാര്‍ച്ചില്‍ ചെയ്ത ജോലിയുടെതാണല്ലോ അതുപോലെ 2018 മാര്‍ച്ചില്‍ വാങ്ങുന്ന വേതനം 2018 ഫെബ്രുവരിയില്‍ ചെയ്ത ജോലിയുടെതുമായിരിക്കും അതുകൊണ്ട്തന്നെ കാലഘട്ടത്തെ പുനര്‍വ്യാഖ്യാനം ചെയ്ത് ‘2017 മാര്‍ച്മുതല്‍ 2018 ഫെബ്രുവരി വരെയുള്ള ശമ്പളത്തിന്റെ’ എന്നാക്കി മാറ്റി ചിലര്‍. വ്യാഖ്യാനം എന്തായാലും 2017 ഏപ്രില്‍ ഒന്നുമുതല്‍ 2018 മാര്‍ച്ച് 31വരെ കിട്ടിയ വരുമാനതുകയും നിക്ഷേപ തുകയും അല്ലാതെ ഒരു ശില്ലിക്കാശുപോലും കണക്കുകൂട്ടലുകള്‍ക്കിടയില്‍ കയറിപ്പോകാതെയും വിട്ടുപോകാതെയും നോക്കേണ്ടതുണ്ട്.

മറ്റൊരു കാര്യം ജീവനക്കാരന്‍ നികുതി നല്‍കേണ്ടത് തന്റെ ശമ്പള വരുമാനം മാത്രം നോക്കിയല്ല മറിച്ച് ശമ്പളമടക്കമുള്ള എല്ലാ വരുമാനവും ചേര്‍ത്ത തുകയിന്മേലാണ്.അതിനായി അയാള്‍ തന്റെ വരുമാനത്തിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ ഉള്‍പ്പെടുത്തി അതില്‍ നിന്നും നിലവിലുള്ള നിയമപ്രകാരം കുറക്കാവുന്ന ഇളവുകളും അത് ബോധ്യപ്പെട്ടുത്താനുള്ള രേഖകളും തയ്യാറാക്കി മേലധികാരിക്കു സമര്‍പ്പിക്കുന്ന രേഖയാണ് Income tax statement. ഇതിനു ഒരു നിര്‍ദ്ധിഷ്ട ഫോര്‍മാറ്റ് ഇല്ല എന്നതാണ് ഖേദകരം. അതുകൊണ്ട് തന്നെ പല ദിക്കുകളിലും പല അവതാരങ്ങളായി അവന്‍ ജന്മമെടുക്കും. വരുമാനത്തെ 5 തലക്കെട്ടുകളിലാണ് ഉള്‍പ്പെടുത്തേണ്ടത്.


  1. ശമ്പള വരുമാനം
  2. വീട് വാടകക്കു നല്‍കി ലഭിക്കുന്ന വരുമാനം
  3. കച്ചവടത്തില്‍ നിന്നോ പ്രൊഫഷനല്‍ തൊഴിലില്‍ നിന്നോ ഉള്ള വരുമാനം
  4. മൂലധന വര്‍ധന വരുമാനം
  5. മറ്റു ഉറവിടങ്ങളില്‍നിന്നുള്ള വരുമാനം.



മേല്‍ പറഞ്ഞ വരുമാനങ്ങലെല്ലാം ചേര്‍ത്ത് അതില്‍ നിന്നും അനുവദനീയമായ എല്ലാ കിഴിവുകളും കുറച്ചു ബാക്കി വരുന്ന വരുമാനത്തെ ടാകസബിള്‍ ഇന്‍കം എന്ന് പറയാം. സാങ്കേതികമായി അതിനു ടോട്ടല്‍ ഇന്‍കം എന്നും പേരുണ്ട്. ടോട്ടല്‍ എന്നാല്‍ ഗ്രോസ് അല്ലാ എന്നും മറിച്ച് കിഴിവുകള്‍ക്ക് ശേഷമുള്ളത് എന്നും തിരുത്തി ചിന്തിക്കാതെ നിവര്‍ത്തിയില്ല. ഈ ടോട്ടല്‍ വരുമാനം 2.5 ലക്ഷത്തില്‍ താഴെയാണെങ്കില്‍ ഇത്തവണ നികുതി നല്‍കേണ്ടതില്ല. എന്നാല്‍ പരിധി കടന്നാല്‍ ചുവടെ കാണുന്ന രീതിയില്‍ നികുതി കണക്കാക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന 10% നികുതി നിരക്ക് ഇപ്പോള്‍ നിലവിലില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക
Income Tax calculators of different Experts :
To download Tax calculator of Sudheer Kumar T K CLICK HERE

കൂടുതല്‍ വായനക്കും  PDF ഡൌണ്‍ലോഡ് ചെയ്യുന്നതിനും  ചുവടെ കാണുന്ന വരികളില്‍ ക്ലിക്ക് ചെയ്യുക
CLICK HERE FOR DETAILED READING

Post a Comment